തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഏഴാമത് ഏഷ്യൻ ജോയിന്റ് വർക്ക്‌ഷോപ്പ് ഓൺ തെർമോ ഫിസിക്‌സ് ആന്റ് ഫ്‌ളൂയിഡ് സയൻസിൽ അന്താരാഷ്ട്ര ശില്പശാല നടത്തും. നവംബർ 21 മുതൽ 24 വരെ മാസ്‌കറ്റ് ഹോട്ടലിലാണ് ശില്പശാല. 22ന് രാവിലെ 8.45ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് ഉദ്ഘാടനം ചെയ്യും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ.പി. ഇന്ദിരാദേവി അധ്യക്ഷത വഹിക്കും. ആദ്യമായാണ് ഈ കോൺഫറൻസ് ഇന്ത്യയിൽ നടക്കുന്നത്.
ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളിൽ നിന്നും നാല്പ്പതിലധികം അന്താരാഷ്ട്ര പ്രതിനിധികളടക്കം ഇരുന്നൂറോളം പേർ കോൺഫറൻസിൽ പങ്കെടുക്കും. തെർമൽ ആന്റ് ഫ്‌ളൂയിഡ് സയൻസുമായി ബന്ധപ്പെട്ട 150 പ്രബന്ധങ്ങൾ അവതരിപ്പിക്കും.