അകത്തേത്തറ നടക്കാവ് റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിനുള്ള സ്ഥലമേറ്റെടുപ്പ് പ്രവൃത്തി പുരോഗമിക്കവേ, രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കാന്‍ ആവശ്യമായ തുക കിഫ്്ബി മുഖാന്തരം അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ച് സ്ഥലം എം.എല്‍.എ.യും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍ ധനമന്ത്രി തോമസ് ഐസക്കിന് കത്തയച്ചു. ആകെയുള്ള 35 കൈവശക്കാരില്‍ 32 പേര്‍ ജില്ലാഭരണകൂടത്തിന് സമ്മതപത്രം നല്‍കുകയും തുടര്‍ന്ന് 30 പേരുടെ ആധാരവും മറ്റു രേഖകളും നിയമോപദേശത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കാന്‍ ജില്ലാഭരണകൂടം തയ്യാറെടുക്കുകയാണ്. പാലക്കാടിന്റെയും മലമ്പുഴ മണ്ഡലത്തിലെ ജനങ്ങളുടേയും ചിരകാല അഭിലാഷമായ നടക്കാവ് മേല്‍പ്പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് തുടങ്ങാന്‍ കഴിയണമെന്ന് കത്തില്‍ വ്യക്തമാക്കി.