ദേശീയസമ്പാദ്യ പദ്ധതിയുടെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ സമ്പാദ്യപദ്ധതിയുടെ നിക്ഷേപസമാഹരണലക്ഷ്യം കൈവരിച്ച ബ്ലോക്കുകള്‍ക്കുള്ള പുരസ്‌കാരവിതരണം ജില്ലാ കലക്ടര്‍ ഡി. ബാലമുരളി നിര്‍വഹിച്ചു. നിക്ഷേപസമാഹരണലക്ഷ്യം കൈവരിച്ച ബ്ലോക്കുകളിലെ ബ്ലോക്ക് ഡെവലപ്പമെന്റെ് ഓഫീസര്‍മാര്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസേഴ്സ്, ബ്ലോക്ക് ജില്ലാതലങ്ങളില്‍ ഒന്നാംസ്ഥാനത്തെത്തിയ ഏജന്റുമാര്‍ക്കുള്ള പുരസ്‌ക്കാരവും പ്രശസ്തിപത്രവും യോഗത്തില്‍ വിതരണം ചെയ്തു. 100 കോടി രൂപയാണ് നിക്ഷേപലക്ഷ്യമായിരുന്നതെങ്കിലും 246.30 കോടി രൂപ സമാഹരിക്കാന്‍ ജില്ലയ്ക്ക് കഴിഞ്ഞതായി ദേശീയ സമ്പാദ്യപദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ആലത്തൂര്‍, ചിറ്റൂര്‍, കുഴല്‍മന്ദം, കൊല്ലങ്കോട്, മലമ്പുഴ, ഒറ്റപ്പാലം, പട്ടാമ്പി, ശ്രീകൃഷ്ണപുരം ബ്ലോക്കുകള്‍ നിക്ഷേപലക്ഷ്യം കൈവരിച്ചു. അസിസ്റ്റന്റ് ഡവലപ്പ്മെന്റ് കമ്മിഷണര്‍ കെ.ജി. ബാബു, ദേശീയസമ്പാദ്യ പദ്ധതി അസിസ്റ്റന്റ് ഡയറക്ടര്‍ എ. പ്രസാദ്, പാലക്കാട് പോസ്റ്റല്‍ സൂപ്രണ്ട് സുകുമാരന്‍, ദേശീയ സമ്പാദ്യ പദ്ധതിയുടെ മഹിളാപ്രധാന്‍ എസ്.എ.എസ്. ഏജന്റുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ തുടര്‍ന്ന് അവലോകനയോഗവും നടന്നു.