എച്ച്ഐവി അണുബാധിതരെ സംരക്ഷിക്കുന്നതിലും എച്ച്ഐവി പ്രതിരോധത്തിലും സമൂഹത്തിന്റെ ശ്രദ്ധ പതിയണമെന്ന് സഹകരണ, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആന്റി നാർകോട്ടിക് ആക്ഷൻ സെന്റർ ഓഫ് ഇന്ത്യയും യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി യൂണിയനും ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പും ലയൺസ് ക്ലബ്സ് ഇന്റർനാഷണലും സംയുക്തമായി സംഘടിപ്പിച്ച ലോക എയ്ഡ്സ് രോഗ നിവാരണ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എച്ച്ഐവി അണുബാധിതരുടെ ആശ്രിതർക്കുള്ള ധനസഹായം മന്ത്രി വിതരണം ചെയ്തു. അഡ്വ. ഐ.ബി. സതീഷ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. ആന്റി നാർകോട്ടിക് ആക്ഷൻ സെന്റർ ഓഫ് ഇന്ത്യ (അനാസി) ചെയർമാൻ ഷാജി പ്രഭാകർ, ഡയറക്ടർ കള്ളിക്കാട് ബാബു, രക്ഷാധികാരി എ.കെ. അബ്ബാസ്, തുടങ്ങിയവർ സംബന്ധിച്ചു.