കൊല്ലം: ജനുവരി ഒന്നിന് ആരംഭിക്കുന്ന കുടുംബശ്രീ സ്‌കൂളില്‍ ക്ലാസുകള്‍ നയിക്കുന്ന റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം മയ്യനാട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ എം. നൗഷാദ് എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. ലക്ഷ്മണന്‍ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്തംഗം എ. ഫത്തഹുദീന്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.ജി. സന്തോഷ്. അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വി.ആര്‍. അജു, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ വി. ബിന്ദു, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ലെസ്‌ലി ജോര്‍ജ്,പഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ, ആര്‍. ബാലനാരായണന്‍, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ ജെന്‍സി ജോണ്‍, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ ഒ. ഉഷാകുമാരി, ഷിമിത, വി.എസ്. ആര്യ എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ 23200 അയല്‍ക്കൂട്ടങ്ങളിലെ മൂന്നു ലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങള്‍ ഒന്നര മാസം നീണ്ടുനില്‍ക്കുന്ന പഠനപ്രക്രിയയുടെ ഭാഗമാകും. 4000 റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് സ്‌കൂളിന്റെ ഭാഗമായി ആറു വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കുന്നത്.