തിരുവനന്തപുരം ഗവൺമെന്റ് എൻജിനിയറിങ് കോളേജ് ബാർട്ടൺ ഹില്ലിലെ ടിപിഎൽസി സെന്റർ 26, 27 തീയതികളിൽ രണ്ട് ദിവസത്തെ എ.ഐ. പരിശീലന പരിപാടി സംഘടിപ്പിക്കും. ചാറ്റ് ജിപിടി, കാൻവ എ.ഐ, നോഷൻ എ.ഐ തുടങ്ങിയ ടൂളുകൾ ഉപയോഗിച്ച് വ്യാവസായിക നിർവഹണക്ഷമതയും, എഐ ഉപയോഗത്തിലെ ഉത്തരവാദിത്വവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകും. ജോലിക്കാർ, അധ്യാപകർ, യുജി / പിജി വിദ്യാർഥികൾക്ക് പങ്കെടുക്കാം. മൂവായിരം രൂപയാണ് ഫീസ്. https://forms.gle/EdCvyb9xWzKiDmfk6 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക്: 9995527866 / 9995527865.
