കേരള വന ഗവേഷണ സ്ഥാപനത്തിൽ 2026 മാർച്ച് 31 വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റ് താൽക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ജൂലൈ 17ന് രാവിലെ 10ന് സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. യോഗ്യത: ബോട്ടണി/ പ്ലാന്റ് സയൻസിൽ ഒന്നാം ക്ലാസോടു കൂടിയ ബിരുദം. സൈലേരിയം പരിപാനം, തടി ഇനങ്ങൾ പരിശോധിച്ച് തരം തിരിക്കുന്നതിനുള്ള കഴിവ് എന്നിവ അധിക യോഗ്യതകളായി പരിഗണിക്കും. വിശദവിവരങ്ങൾക്ക്: www.kfri.res.in.