ഭിന്നശേഷിക്കാർക്ക് സ്‌ക്രൈബിന് അപേക്ഷിക്കാം


ഗുരുവായൂർ ദേവസ്വത്തിലെ വിവിധ തസ്തികകളായ സാനിറ്റേഷൻ വർക്കർ (കാറ്റഗറി നമ്പർ: 03/2025), ഗാർഡനർ (04/2025), കൗ ബോയ് (05/2025), ലിഫ്റ്റ് ബോയ് (06/2025), റൂം ബോയ് (07/2025), ലാമ്പ് ക്ലീനർ (14/2025), കൃഷ്ണനാട്ടം സ്റ്റേജ് അസിസ്റ്റന്റ് (17/2025), കൃഷ്ണനാട്ടം കോസ്റ്റ്യൂം മേക്കർ (18/2025), ഓഫീസ് അറ്റൻഡന്റ് (GDEMS) (30/2025), ഓഫീസ് അറ്റൻഡന്റ് (GDEMS) (31/2025), സ്വീപ്പർ (GDEMS) (32/2025) എന്നിവയിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന പൊതു ഒ.എം.ആർ. പരീക്ഷ ജൂലൈ 20-ന് ഉച്ചയ്ക്ക് 01:30 മുതൽ 03:15 വരെ തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും.

പരീക്ഷ എഴുതുന്നതിന് ഹാൾ ടിക്കറ്റ് ലഭിച്ചിട്ടുള്ള 40 ശതമാനത്തിനു മുകളിൽ ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്ക് സ്‌ക്രൈബിന്റെ സേവനം ആവശ്യമാണെങ്കിൽ, അത്  ജൂലൈ 14 വൈകുന്നേരം 5 മണിക്ക് മുമ്പായി kdrbtvm@gmail.com എന്ന ഇ-മെയിൽ വഴിയോ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകർ ദേവജാലിക പ്രൊഫൈൽ വഴി സമർപ്പിച്ച അപേക്ഷയിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടയാളാണെന്ന് രേഖപ്പെടുത്തിയിട്ടുള്ളവരാകണം.

അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോം, പരീക്ഷയുടെ ഹാൾ ടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിലെ ഡോക്ടർ നൽകുന്ന ‘എഴുതുവാൻ ബുദ്ധിമുട്ടുണ്ട്’ എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിക്കേണ്ടതാണ്. ഈ രേഖകൾ സഹിതം സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്‌ക്രൈബിനായി പരിഗണിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്കായി കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.kdrb.kerala.gov.in സന്ദർശിക്കാവുന്നതാണ്.