തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്റ്റുഡന്റ് കൗൺസിലറെ നിയമിക്കുന്നു. സൈക്കോളജിയിൽ എം.എ/എം.എസ്.സി യോഗ്യതയുള്ളവർ പേര്, മേൽവിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ജൂലൈ 17 രാവിലെ 9.30 ന് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in, ഫോൺ: 0471-2300484.
