സംസ്ഥാന ഗതാഗതവകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ 2025-26 അധ്യയന വർഷത്തിൽ ബി.ടെക് പ്രവേശനത്തിന് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മക്കൾക്കായി സംവരണം ചെയ്തിട്ടുള്ള മാനേജ്മെന്റ് സീറ്റുകളിലേക്ക് കേരള സർക്കാരിന്റെ പ്രവേശനപരീക്ഷയിൽ റാങ്ക് ലഭിച്ചവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ കോളേജ് വെബ്സൈറ്റ് വഴി ഓൺലൈനായി നൽകണം. ജൂലൈ 18 വരെ അപേക്ഷ സമർപ്പിക്കാം. ഓൺലൈനിൽ സമർപ്പിക്കുന്ന അപേക്ഷകളുടെ പകർപ്പ് ജൂലൈ 21 വൈകിട്ട് 5ന് മുമ്പ് കെ.എസ്.ആർ.ടി.സിയുടെ സി.എം.ഡിയ്ക്ക് ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.sctce.ac.in, 9495565772, 0471-2490572.
