കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ആരോഗ്യ വകുപ്പുമായി ചേർന്ന് ജില്ലയിൽ എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ഡിസംബർ ഒന്നിന് മാനന്തവാടി ടൗൺ ഹാളിൽ നടക്കും. രാവിലെ 9.30ന് മാനന്തവാടി കെ.എസ്.ആർ.ടി.സി. ഗ്യാരേജ് മുതൽ ടൗൺ ഹാളുവരെ ബഹുജന പങ്കാളിത്തത്തോടെ റാലിയും നടത്തും. സ്‌കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളുമുണ്ടാകും. വൈകിട്ട് ആറിന് കൽപ്പറ്റ പുതിയ ബസ്സ്റ്റാൻഡിൽ മെഴുകുതിരി കത്തിച്ച് ദിനാചരണം നടത്തും. ജില്ലയിലുടനീളം വിവിധ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും. ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ ഡി.എം.ഒ (ആരോഗ്യം) ഡോ. ആർ. രേണുക, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ബി. അഭിലാഷ്‌, മാസ് മീഡിയ ഓഫീസർ കെ. ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.