തൊഴിൽ ദായക പദ്ധതിയായ പി.എം.ഇ.ജി.പി. പദ്ധതിയുടെ പ്രചരണാർഥം എകദിന ബോധവൽക്കരണ ക്യാമ്പ് നടത്തും. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും ഖാദി ഗ്രാമ വ്യവസായ കമ്മീഷനും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവംബർ 24ന് രാവിലെ 10ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഖാദി ബോർഡ് ഉപാദ്ധ്യക്ഷ ശോഭനാ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയൻ അദ്ധ്യക്ഷത വഹിക്കും. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ടി.വി. കൃഷ്ണകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ലീഡ് ബാങ്ക് മാനേജർ ജി. വിനോദ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എസ്. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.
