ഓൺലൈൻ രജിസ്ട്രേഷൻ തീയതി ദീർഘിപ്പിച്ചു
2025-26 അധ്യയന വർഷത്തെ എൽ.എൽ.എം. കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ജൂൺ 28 ലെ വിജ്ഞാപനം പ്രകാരം അപേക്ഷകൾ ക്ഷണിച്ചു. പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31 വൈകിട്ട് അഞ്ചുവരെ ദീർഘിപ്പിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ആഗസ്റ്റ് 17ന് നടക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120, 0471-2338487.