സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന ട്രാൻസ്‌ജെൻഡർ പോളിസിയുടെ ഭാഗമായി ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ ആഗസ്റ്റ് 21, 22, 23 തീയതികളിൽ സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ ഫെസ്റ്റ് 2025-26 ൽ സമൂഹത്തിൽ കലാ, കായികം, സാഹിത്യം, വിദ്യാഭ്യാസം, സംരഭത്വം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും, മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച CBO/NGO യ്ക്കും ക്യാഷ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം, മാർഗ്ഗരേഖ എന്നിവ സാമൂഹ്യ നീതി വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. അവാർഡിനായി നോമിനേഷൻ ചെയ്യപ്പെടുന്നവരുടെ അപേക്ഷയും നോമിനേഷനും ആഗസ്റ്റ് 5 നകം അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസുകളിൽ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.sjd.kerala.gov.in, ഫോൺ: 0471 2306040.