കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പിലാക്കുന്ന പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസബിലിറ്റീസ് സ്‌കോളർഷിപ്പിനായി (ഫ്രഷ്/റിന്യൂവൽ) നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ https://scholarships.gov.in അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ UDID കാർഡ് ഉളളവരും 40 ശതമാനത്തിൽ കുറയാത്ത ഭിന്നശേഷി ഉളള പ്ലസ് വൺ മുതൽ ബിരുദാനന്തരബിരുദം വരെ പഠിയ്ക്കുന്ന സർക്കാർ/എയ്ഡഡ്/അംഗീകൃത പ്രൈവറ്റ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുമായിരിക്കണം. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപ കവിയരുത്. ഒക്ടോബർ 31നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: https://scholarships.gov.inhttps://dcescholarship.kerala.gov.in ഫോൺ: 9446096580, postmatricscholarship@gmail.com .