കടലില്‍ അകപ്പെട്ട നാലു മത്‌സ്യത്തൊഴിലാളികളെക്കൂടി കരയിലെത്തിച്ചു. എയര്‍ഫോഴ്‌സന്റെ ഹെലികോപ്റ്ററിലാണ് എത്തിച്ചത്. ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 212 പേരെ സംസ്ഥാനത്ത് കരയിലെത്തിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കടലില്‍ നിന്ന് രക്ഷപ്പെടുത്തിയ 61 പേര്‍ തിരുവനന്തപുരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി ചികിത്‌സയിലുണ്ട്.