ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രീഷന്‍) ഒരു ഒഴിവിലേക്ക് ഈഴവ/ബില്ലവ/തീയ വിഭാഗക്കാരെ നിയമിക്കുന്നു. ഇവരുടെ അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറിയിലുളളവരെ പരിഗണിക്കും.
യോഗ്യത- ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രീഷന്‍ ട്രേഡില്‍ ഐടിഐ സര്‍ട്ടിഫിക്കറ്റ് (എന്‍ റ്റി സി /എന്‍ എ സി ) യോഗ്യതയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും.
ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളളവര്‍ക്ക് മുന്‍ഗണന. അസല്‍ സര്‍ട്ടിഫിക്കറ്റുകളും കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും പകര്‍പ്പുകളുമായി സെപ്റ്റംബര്‍ 24 രാവിലെ 10ന് ഐടിഐ യില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2258710.
