തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളെ ചേര്‍ത്ത് ക്ലസ്റ്റര്‍ രൂപീകരിച്ച് പരിശീലനമുണ്ട്. ക്ഷീരസംഘങ്ങള്‍ വഴി പാല്‍ വിപണത്തിന് സംവിധാനവും.
2020-21 മുതല്‍ 2024-25 വരെയുള്ള 5 വര്‍ഷങ്ങളിലായി 386 വനിതകള്‍ക്ക് കറവ പശുവിനെ വാങ്ങാനാണ് സഹായം നല്‍കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി രണ്ടു കോടി എഴുപത് ലക്ഷം രൂപയുടെ ബാങ്ക് ലോണ്‍ നല്‍കി. ഒരു കോടി മുപ്പത്തിയഞ്ചു ലക്ഷം രൂപയുടെ സബ്സിഡി പദ്ധതിയ്ക്ക് മാത്രമായി ചിലവഴിച്ചു.
എല്ലാ വര്‍ഷങ്ങളിലും ശരാശരി ഒരു കോടി രൂപയാണ് ക്ഷീര മേഖലയ്ക്കായി പഞ്ചായത്ത് മാറ്റി വയ്ക്കുന്നത്. കൂടുതല്‍ കര്‍ഷകരും പാല്‍ ഉല്‍പാദിപ്പിച്ചു പ്രാദേശികമായി വിപണനം നടത്തുന്നു. പാല്‍ ഉത്പന്നങ്ങളായ തൈര്, നെയ്യ്, സിപ് അപ്പ്, പനീര്‍ എന്നിവ നിര്‍മിച്ചു വിപണനം നടത്തി കൂടുതല്‍ വരുമാനം നേടുന്നവരുമുണ്ട്. പദ്ധതിയുടെ വിപുലീകരണമാണ് ഇനി ലക്ഷ്യമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി പറഞ്ഞു.
