ശബരിമല: ദേവപ്രശ്ന വിധി നടപ്പാക്കി ദേവസ്വം ബോര്‍ഡ്. ഇനി മുതല്‍ സന്നിധാനത്തും മാളികപ്പുറത്തും തിടപ്പള്ളിയിലും പരമ്പരാഗത ജലസ്രോതസായ മാളികപ്പുറം കൊക്കരണിയിലെ ജലമായിരിക്കും ഉപയോഗിക്കുക. പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ദേവസ്വം മെമ്പര്‍ കെ.പി. ശങ്കരദാസ് നിര്‍വഹിച്ചു. മാളികപ്പുറം ക്ഷേത്രത്തിന്െ്റ മീനം രാശിയില്‍ സ്ഥിതിചെയ്യുന്ന ജലസ്രോതസാണിത്. 1956 ഏപ്രില്‍ 14 വരെ(കുന്നാര്‍ സ്രോതസില്‍നിന്നുള്ള ജലം എടുക്കുന്നതുവരെ) ഈ കൊക്കരണിയില്നിന്നുള്ള വെള്ളമാണു സന്നിധാനത്ത് ഉപയോഗിച്ചിരുന്നത്. പതിനെട്ടാം പടിയില്‍ ഭക്തര്‍ ഉപയോഗിക്കുന്നതും ഇതേ സ്രോതസില്‍നിന്നുള്ള വെള്ളമാണ്. കൊക്കണരിയില്നിന്നുള്ള വെള്ളം സന്നിധാനത്തു തന്ത്രിയുടെ മുറിക്കു മുകളിലുള്ള ഫില്‍റ്റര്‍ പ്ലാന്‍്റില്‍ ശുദ്ധീകരിച്ച് ശേഖരിക്കും. കഴിഞ്ഞ ദേവ പ്രശ്നത്തില്‍ മാളികപ്പുറം കൊക്കരണിയിലെ ജലം തന്നെ ശുദ്ധീകരിച്ച് പൂജകള്‍ക്കായി ഉപയോഗിക്കണമെന്നു വിധിച്ചിരുന്നു.
