കേരള പോലീസിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കോസ്റ്റല്‍ വാര്‍ഡന്‍ നിയമനത്തിന്  തീരുമാനിച്ചിരുന്ന തീയതികളും സ്ഥലവും പുതുക്കി നിശ്ചയിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവായി.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നവംബര്‍ 24 ന് നടത്താനിരുന്ന റിക്രൂട്ട്‌മെന്റ് നവംബര്‍ 27 മുതല്‍ 30 വരെ പേരൂര്‍ക്കട എസ് എ പി ബറ്റാലിയനിലെ രാജീവ് ഗാന്ധി നാഷണല്‍ സ്വീമ്മിംഗ് പൂളിലും, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ നവംബര്‍ 28ന് നിശ്ചയിച്ചിരുന്ന റിക്രൂട്ട്‌മെന്റ് ഡിസംബര്‍ മൂന്നു മുതല്‍ ഏഴുവരെ തൃപ്പൂണിത്തുറ ആംഡ് റിസര്‍വ് ക്യാമ്പിലും നടത്തും.  മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ ഡിസംബര്‍ ഒന്നിന് നിശ്ചയിച്ചിരുന്ന റിക്രൂട്ട്‌മെന്റ് ഡിസംബര്‍ 10 നും 11 നും കോഴിക്കോട് വെള്ളിമാട് കുന്ന് ജെ ഡി റ്റി ഇസ്ലാം ഗ്രൗണ്ടിലും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഡിസംബര്‍ അഞ്ചിന് നിശ്ചയിച്ചിരുന്ന റിക്രൂട്ട്‌മെന്റ് ഡിസംബര്‍ 12 നും 13 നും കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് കേരള ആംഡ് പോലീസ്  നാലാം ബറ്റാലിയനിലും നടത്തും.