കൊല്ലം: കുട്ടികളെ സൗജന്യമായി ചിത്രകല പഠിപ്പിക്കുന്നതിനായി കുണ്ടറയില്‍ തുടങ്ങിയ കലാക്ഷേത്രം ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ചിത്രകലയ്‌ക്കൊപ്പം ലളിതകലാ അക്കാഡമിയുടെ വിവിധ കോഴ്‌സുകള്‍ ഇവിടെ തുടങ്ങുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
സ്വാഗത സംഘം ചെയര്‍മാന്‍ വി. ശിവപ്രസാദ് അധ്യക്ഷനായി. ലളിതകലാ അക്കാഡമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, ആര്‍ട്ടിസ്റ്റ് രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.