കൊല്ലം കോര്‍പറേഷന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളജ് ഡിവിഷനില്‍ നിര്‍മിച്ച ഡേ കെയര്‍ സെന്റര്‍, വായനശാല- കമ്മ്യൂണിറ്റി ഹാള്‍ എന്നിവ മേയര്‍ ഹണി ബെഞ്ചമിന്‍  ഉദ്ഘാടനം ചെയ്തു. പറങ്കിമാംവിളയില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ എസ്. ജയന്‍ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ എസ് ഗീതാകുമാരി, എം.സജീവ്, സജീവ് സോമന്‍, എസ്. സവിത ദേവി, കൗണ്‍സിലര്‍ എ നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.