പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് ടെക്‌നീഷ്യന്‍ ട്രേഡിലും അരിതമറ്റിക് കം ഡ്രോയിങ്/ എംപ്ലോയബിലിറ്റീ സ്‌കില്‍ വിഷയം കൈകാര്യം ചെയ്യുന്നതിനുമായി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് സെപ്റ്റംബര്‍ 22ന് രാവിലെ 11ന് അഭിമുഖം നടത്തും.

യോഗ്യത: ബന്ധപ്പെട്ട എന്‍ജിനീയറിങ് ട്രേഡില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.ടി.സി./എന്‍.എ.സി. യും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം അഭിമുഖത്തിനെത്തണം. പ്രതിമാസം വേതനം 28620 രൂപ.
വിശദവിവരത്തിന് ഫോണ്‍ – 0481 2551062, 6238139057.