ആലപ്പുഴ പാതിരാപ്പള്ളി ഇ.എസ്.ഐ. ഡിസ്പെൻസറിയിൽ ഒഴിവുള്ള ഒരു അസിസ്റ്റൻ്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (ഹോമിയോ) തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.
യോഗ്യത ഹോമിയോപ്പതി ബിരുദവും എ ക്ലാസ് രജിസ്ട്രേഷനും.
വാക്ക്-ഇൻ-ഇൻറർവ്യൂ ഒക്ടോബർ ഏഴ് രാവിലെ 11 മണിയ്ക്ക് ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ്, ഹോമിയോ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ (തൈക്കാട്, തിരുവനന്തപുരം) നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഹാജരാകണം.ഫോൺ: 0471-2323960.
