കോട്ടയം: കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക് കോളജിൽ കേരള സർക്കാരിന്റെ തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഒരു വർഷ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഇന്റർനാഷണൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എൽസി.

എസ്.സി,എസ്.ടി, ബി.പി.എൽ., എസ്.ഇ.ബി.സി, ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് നിശ്ചിത സീറ്റിൽ 50 ശതമാനം ഫീസിളവുണ്ട്. വിശദ വിവരങ്ങൾക്ക് ഫോൺ: 04829-295131, 9496358419.