കള്ള് വ്യവസായതൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള ലാപ്‌ടോപ് വിതരണപദ്ധതിയിലേക്ക് വിവിധ ബിരുദ കോഴ്‌സുകളില്‍ 2025-26 വര്‍ഷം ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സുകള്‍- എംബിബിഎസ്, ബി ടെക്, എം ടെക്, ബിഎഎംഎസ്, ബിഡിഎസ്, ബിവിഎസ്സി ആന്‍ഡ് എഎച്ച്, ബിആര്‍ക്, എം ആര്‍ക്ക്, പിജി ആയുര്‍വേദം, പിജി ഹോമിയോ, ബിഎച്ച്എംഎസ്, എംഡി, എംഡിഎസ്, എംവിഎസ്സി ആന്‍ഡ് എഎച്ച്, എംബിഎ, എംസിഎ ബാച്ചിലര്‍ ഓഫ് സിദ്ധ മെഡിസിന്‍ ആന്‍ഡ് സര്‍ജറി, ബാച്ചിലര്‍ ഓഫ് യുനാനി മെഡിസിന്‍ ആന്റ് സര്‍ജറി, ബിഎസ്സി അഗ്രികള്‍ച്ചര്‍ (ഓണേഴ്സ്), ബിഎസ്സി ഫോറസ്ട്രി (ഓണേഴ്സ്), ബിഎസ്സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് (ഓണേഴ്സ്), ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് (ബിഎഫ്എസ്സി), ബിഫാം. അവസാന തീയതി ഒക്‌ടോബര്‍ 15. ഫോണ്‍ 0474 2799845.