അസാപ് കേരള ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സിലേക്ക് പരിശീലകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിലുള്ള ബി ഇ അല്ലെങ്കില്‍ ബി ടെക്ക് ആണ് യോഗ്യത. അപേക്ഷകര്‍ക്ക് കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. സെപ്റ്റംബര്‍ 27ന് കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കുന്ന തൊഴില്‍മേളയോടൊപ്പം അഭിമുഖം നടക്കും. ഫോണ്‍ : 9495999688, 9496085912.
