ആലപ്പുഴ: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ മുന്നോടിയായിട്ടുളള ജില്ലാതല ആലോചനാ യോഗം ജില്ല കളക്ടർ എസ്.സുഹാസിന്റെ അധ്യക്ഷതയിൽ നടത്തി. 30ന് വെകിട്ട് ആലപ്പുഴ ബീച്ചിൽ കാൻഡിൽ ലൈറ്റിങ്, റഡ് ബലൂൺ പറത്തൽ എന്നിവ നടത്തും. ലോക എയ്ഡ്‌സ് ദിനമായ ഡിസംബർ ഒന്നിന് രാവിലെ ഒമ്പതിന് മാവേലിക്കര പ്രൈവറ്റ് സ്റ്റാൻഡിൽ നിന്ന് ബോധവൽക്കരണ റാലി ആരംഭിച്ച് ഗവൺമെന്റ് റ്റി.റ്റി.ഐ-യിൽ അവസാനിക്കുന്നതാണ്. തുടർന്ന് പൊതുസമ്മേളനം, സെമിനാർ, കാൻവാസ് പെയിന്റിംഗ് എന്നിവയും സംഘടിപ്പിക്കുന്നതാണ്. അന്നേ ദിവസം ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ സിഗ്നേച്ചർ ക്യാംപയിനും, റഡ് റിബൺ ക്യാംപെയിനും നടത്തും.