ആലപ്പുഴ: കേന്ദ്രാവിഷ്കൃത പദ്ധതിയായ സബ്-മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കാർഷിക എഞ്ചിനീയറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വാക്ക്-ഇൻ-ഇന്റർവ്യു ഡിസംബർ അഞ്ചിന് കളർകോടുള്ള കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ കാര്യാലയത്തിൽ നടക്കും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അന്നേദിവസം രാവിലെ 10ന് ഹാജരാകണം. വിശദവിവരങ്ങൾ കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനിയർ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 0477-2268098.
അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ബി. ടെക് അഗ്രികൾച്ചറൽ എഞ്ചിനീയറിങ് ആണ് യോഗ്യത. കർഷകർക്ക് ആവശ്യമായ സാങ്കേതിക ഉപദേശം നൽകൽ, വിതരണം ചെയ്യപ്പെട്ട കൃഷി യന്ത്രങ്ങളുടെ പരിശോധന, ജിയോടാറിങ്, ഡാറ്റ എൻട്രി, പദ്ധതി നടപ്പിലാക്കൽ, പ്രചരിപ്പക്കൽ, ഡോക്യുമെന്റേഷൻ, ഗുണഭോക്തൃപട്ടിക തയ്യാറാക്കൽ, മാസംതോറും പുരോഗതി റിപ്പോർട്ട് തയ്യാറാക്കൽ, പദ്ധതിയുടെ വിജയത്തിനാവശ്യമായ മറ്റു പ്രവൃത്തികൾ തുടങ്ങിയവയാണ് ചുമതലകൾ. മാസവേതനം 39,500 രൂപ.
