കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ മക്കളില്‍ 2024-25ലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവര്‍ക്കുള്ള ഉപരിപഠന സ്‌കോളര്‍ഷിപ്പ് (10,000 രൂപ) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 മെയ് 31ല്‍ രണ്ടു വര്‍ഷത്തെ സാധുവായ അംഗത്വമുള്ളവരും കുടിശ്ശികയില്ലാതെ വിഹിതം അടച്ചുവരുന്നവരുമായ തൊഴിലാളികളുടെ പെണ്‍മക്കള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. ബിപിഎല്‍ വിഭാഗത്തിന് മുന്‍ഗണന ലഭിക്കും. പത്ത് ശതമാനം എസ്‌സി/എസ്ടി വിഭാഗത്തിനായി മാറ്റിവെക്കും.
അപേക്ഷയോടൊപ്പം ക്ഷേമനിധി പാസ്ബുക്കിന്റെ പകര്‍പ്പ് (ബാങ്ക് അക്കൗണ്ട് ആധാര്‍ ലിങ്ക് ചെയ്തതായിരിക്കണം), വിദ്യാര്‍ഥിനിയുടെ പ്ലസ് ടു മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും ഹാജരാക്കണം. ഫോണ്‍: 0477 2251577.
