കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കാഡ്‌കോ) പരമ്പരാഗത സ്വര്‍ണത്തൊഴിലാളികള്‍ക്കായി സൗജന്യ ഗോള്‍ഡ് അപ്രൈസര്‍ പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തിനുള്ള അഭിമുഖം ഒക്ടോബര്‍ നാലിന് രാവിലെ 10.30 ന് കൊല്ലം ഉമയനല്ലൂരിലുള്ള കാഡ്കോ ദക്ഷിണമേഖലാ ഓഫീസില്‍ നടക്കും. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കാഡ്‌കോയുടെ ലേബര്‍ ഡേറ്റാ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം.

വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്. കുറഞ്ഞ പ്രായപരിധി: 18 വയസ്. വിദ്യാഭ്യാസ യോഗ്യത, പ്രായം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം. അഞ്ചു ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫോണ്‍: 04742743903.