നോര്‍ക്ക റൂട്ട്സ് മലയാളി സംഘടനകളുമായി ചേര്‍ന്ന്് നടത്തിയ നോര്‍ക്ക ഐഡി കാര്‍ഡ്-നോര്‍ക്ക കെയര്‍ രജിസ്ട്രേഷന്‍ ക്യാംപിന് മികച്ച പ്രതികരണം. നൂറുകണക്കിനു രജിസ്‌ട്രേഷനുകള്‍ ലഭിച്ചു. ജനസംസ്‌കൃതിയുടെ സഹകരണത്തോടെ ഉത്തര്‍പ്രദേശിലെ ലജ്പത് നഗറിലെ സെന്റ് തോമസ് സ്‌കൂളിലും ഡല്‍ഹി മലയാളി കൂട്ടായ്മയുടെ പിന്തുണയോടെ പുഷ്പവിഹാര്‍ സൂത്തൂര്‍ ഭവനിലുമാണ് ക്യാംപുകള്‍ സംഘടിപ്പിച്ചത്. ഡല്‍ഹി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ടാഗോര്‍ ഗാര്‍ഡനില്‍ സംഘടിപ്പിച്ച ഓണാഘോഷത്തോട് അനുബന്ധിച്ച് നോര്‍ക്ക ഐഡി – നോര്‍ക്ക കെയര്‍ കാര്‍ഡ് പദ്ധതിയെപ്പറ്റി വിശദീകരിക്കുന്ന ക്ലാസ് നടത്തി. എന്‍ ആര്‍ കെ ഡവലപ്മെന്റ് ഓഫീസര്‍ ജെ.ഷാജിമോന്‍ ക്ലാസിന് നേതൃത്വം നല്‍കി.
