ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ എങ്ങനെ സുസ്ഥിര വികസനത്തിന് ഉപയോഗിക്കാം എന്ന വിഷയത്തിൽ പുത്തൂർവയൽ എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകനും സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ റീജ്യനൽ ഡയറക്ടറുമായ ഡോ. ജാഫർ പാലോട്ട് ഉദ്ഘാടനം ചെയ്തു. എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയം മേധാവി വി.വി. ശിവൻ അദ്ധ്യക്ഷത വഹിച്ചു. സയന്റിസ്റ്റ് ജയേഷ് പി. ജോസഫ്, സി.എസ്. ധന്യ, നന്ദകുമാർ, സലീം പിച്ചൻ, ടി. രവീന്ദ്രൻ തുടങ്ങിയവർ വിഷയം അവതരിപ്പിച്ചു. ട്രെയിനിംഗ് കോർഡിനേറ്റർ പി. രാമകൃഷ്ണൻ സ്വാഗതവും എം.കെ. ബിനീഷ് നന്ദിയും പറഞ്ഞു.