വയനാട്ടിലെ മുഴുവൻ സ്‌കൂളുകളിലെയും കുട്ടികളുടെ വ്യക്തിശുചിത്വത്തിന് പദ്ധതികളുമായി ജൂനിയർ റെഡ്‌ക്രോസ്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളിൽ നഖംവെട്ടി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ജൂനിയർ റെഡ്‌ക്രോസ് ജില്ലാ കോ-ഓഡിനേറ്റർ എം.എം. ഗണേഷിന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ആവശ്യമായ നഖംവെട്ടികൾ റെഡ്‌ക്രോസ് ജില്ലാ ബ്രാഞ്ചാണ് ശേഖരിച്ചു നൽകിയത്.
സംസ്ഥാന-ജില്ലാതല ക്വിസ് മൽസര വിജയികളായ ശലഭ രാജീവ് (വടുവൻചാൽ ജി.എച്ച്.എസ്.എസ്.), അഞ്ജലി പി. സാബു (സെന്റ് പീറ്റേഴ്‌സ്, മീനങ്ങാടി), അജയ് ഗോവിന്ദ് (എൻ.എസ്.എസ്. കൽപ്പറ്റ) എന്നി ജെ.ആർ.സി. കേഡറ്റുകൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. റെഡ്‌ക്രോസ് ജില്ലാ ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ, സെക്രട്ടറി കെ. മനോജ്, ഖജാഞ്ചി എസ് ഉണ്ണികൃഷ്ണൻ, റീന, സജിത്, പി.ആർ. ഗിരിനാഥൻ, ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
