ഇരിട്ടി നഗരസഭയുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകൃത ലൈബ്രറികൾക്ക് അനുവദിച്ച പുസ്തകങ്ങളുടെയും അലമാരകളുടെയും വിതരണോദ്ഘാടനം ഡോ. വി. ശിവദാസൻ എം.പി. നിർവഹിച്ചു. അഞ്ച് ലക്ഷം രൂപയുടെ പുസ്തകങ്ങളും 2.5 ലക്ഷം രൂപയുടെ അലമാരകളുമാണ് വിതരണം ചെയ്തത്.
നഗരസഭ ചെയർപേഴ്സൺ കെ ശ്രീലത അധ്യക്ഷയായി. പ്ലാൻ ക്ലർക്ക് സുധീഷ് പദ്ധതി വിശദീകരണം നടത്തി. വൈസ് ചെയർമാൻ പി.പി ഉസ്മാൻ, സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ ഫസില, കെ സോയ, കെ സുരേഷ്, കൗൺസിലർമാരായ എ.കെ ഷൈജു, സമീർ പുന്നാട്, കെ.പി അജേഷ്, കെ ബിന്ദു, പി രഘു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ജിത്ത് കമൽ എന്നിവർ സംസാരിച്ചു.
