പട്ടികജാതി വികസന വകുപ്പ് ബിരുദധാരികളിൽ നിന്ന് എയർ ലൈൻ കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ് പരിശീലനത്തിന് അപേക്ഷകൾ ക്ഷണിച്ചു. നാഷണൽ സ്‌കിൽ ഡവലപ്മെന്റ് കോർപറേഷൻ എയ്റോ സ്പേസ് ആൻഡ് ഏവിയേഷൻ സെക്ടർ സ്‌കിൽ കൗൺസിൽ ബാംഗ്ലൂരിന്റെ പരിശീലന പദ്ധതിയിൽ നിലവിലുള്ള ഒഴിവുകളിലേക്കാണ് പ്രവേശനം. കണ്ണൂർ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസക്കാരായ 20നും 27നും ഇടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികളുടെ താമസം, ഭക്ഷണം ഉൾപ്പെടെ മുഴുവൻ ഫീസും സൗജന്യമായിരിക്കും. താൽപര്യമുള്ളവർ ബിരുദം, എസ്.എസ്.എൽ.സി, ജാതി, വരുമാനം (പരിധി-മൂന്ന് ലക്ഷം) സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ ഒക്ടോബർ 10 നു വൈകിട്ട് അഞ്ചിന് മുൻപ് കണ്ണൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തിക്കണം.
