കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന അഖിലകേരള വായനാമത്സരത്തിന്റെ ജില്ലാതല മത്സരം ഒക്ടോബര്‍ 11ന് കോളേജ് ഓഫ് കോമേഴ്സില്‍ നടക്കും. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജിഷ ഉദ്ഘാടനം ചെയ്യും. താലൂക്ക്തല വായനാമത്സരത്തില്‍ വിജയിച്ച ആദ്യ പത്ത് സ്ഥാനക്കാരാണ് ജില്ലാതലത്തില്‍ പങ്കെടുക്കുക. അന്നേദിവസം രാവിലെ ഒമ്പത് മണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും. ഹൈസ്‌കൂള്‍ വിഭാഗം, 16 മുതല്‍ 25 വയസ്സുവരെ, 25 വയസ്സിന് മുകളില്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം.