തുമ്പമണ്‍ പഞ്ചായത്തില്‍ പാലിയേറ്റീവ് നഴ്‌സിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ജിഎന്‍എം /ബിഎസ്സി നഴ്‌സിംഗ്,  ഒന്നരമാസത്തെ ബിസിസിപിഎന്‍ കോഴ്‌സ് അല്ലെങ്കില്‍ എഎന്‍എം/ ജെപിഎച്ച്എന്‍ കോഴ്‌സ്, മൂന്നുമാസത്തെ ബിസിസിപിഎഎന്‍ /സിസിസിപിഎഎന്‍ കോഴ്‌സ്, ജനറല്‍ നഴ്‌സ്ആന്‍ഡ് മിഡൈ്വഫ്‌സ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി 18-40. അവസാന തീയതി ഒക്ടോബര്‍ 14 വൈകിട്ട് നാല്. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ എന്നിവയുമായി തുമ്പമണ്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍ : 04734 266609.