മാനന്തവാടി ഗവ. കോളേജില്‍ കെമിസ്ട്രി വിഷയത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലില്‍ ഉള്‍പെട്ട ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും ഒരു പകര്‍പ്പും സഹിതം ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 11.30 ന് കോളേജ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04935 240351