2018-19 അധ്യയന വർഷത്തിൽ പൊതുവിദ്യാലയങ്ങളിൽ നടന്ന മികച്ച അക്കാദമിക പ്രവർത്തനങ്ങൾ എസ്.സി.ഇ.ആർ.റ്റി ഡോക്യുമെന്റ് ചെയ്യുന്നു. ഇതിന്റെ ഭാഗമായി മികച്ച അക്കാദമിക പ്രവർത്തനങ്ങൾ നടത്തിയ പൊതുവിദ്യാലയങ്ങൾ വിശദാംശങ്ങൾ എസ്.സി.ഇ.ആർ.ടി ഡയറക്ടറെ അറിയിക്കണം. അപേക്ഷയോടൊപ്പം റിപ്പോർട്ടുകൾ, പത്രവാർത്തകൾ, ഡിജിറ്റൽ ഡോക്യുമെന്റുകൾ എന്നിവ കൂടി അയക്കണം. തെരഞ്ഞെടുത്ത മികവുകൾ എസ്.സി.ഇ.ആർ.ടി ഡിജിറ്റലായും പ്രിന്റായും ഡോക്യുമെന്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യും. താല്പര്യമുള്ള സ്‌കുളുകൾ ഡിസംബർ 10നകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം – 695012 (ഇ-മെയിൽ: scertkerala@gmail. com) എന്ന വിലാസത്തിൽ അപേക്ഷയും അനുബന്ധ രേഖകളും അയക്കണമെന്ന് ഡയറക്ടർ അറിയിച്ചു.
