ട്രാക്ക് നവീകരണ പ്രവൃത്തികള്‍ക്കായി എടക്കാട് – കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള എന്‍എച്ച്- ബീച്ച് (ബീച്ച് ഗേറ്റ്) ഒക്ടോബര്‍ 10ന് രാവിലെ എട്ട് മണി മുതല്‍ ഒക്ടോബര്‍ 12 ന് രാത്രി 11 മണി വരെയും വളപട്ടണം – കണ്ണപുരം സ്റ്റേഷനുകള്‍ക്ക് ഇടയിലുള്ള ഇരിണാവ് റോഡ്- അഞ്ചാം പീടിക (ഇരിണാവ്) ഗേറ്റ് ഒക്ടോബര്‍ 11ന് രാവിലെ എട്ടു മണി മുതല്‍ ഒക്ടോബര്‍ 14 ന് വൈകീട്ട് ആറ് മണി വരെയും അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയറുടെ കാര്യാലയം അറിയിച്ചു.