കണ്ണൂർ ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റായി തെരഞ്ഞെടുക്കുന്നതിന് അയല്‍ക്കൂട്ട അംഗം / ഓക്സിലറി ഗ്രൂപ്പ് അംഗം എന്നിവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ബി.കോം, ടാലി, എം.എസ് ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ് എന്നിവയില്‍ കംപ്യൂട്ടര്‍ പരിജ്ഞാനവും അക്കൗണ്ടിംഗില്‍ രണ്ട് വര്‍ഷ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20 -36 വയസ്സ്. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍, ആശ്രയ കുടുംബാംഗം / ഭിന്നശേഷി / ട്രാന്‍സ് ജെന്‍ഡര്‍, എസ് സി/എസ് ടി സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഡിമാന്റ് ഡ്രാഫ്റ്റും സഹിതം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ബി എസ് എന്‍ എല്‍ ഭവന്‍, മൂന്നാം നില, കണ്ണൂര്‍ – 670002 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 14 ന് വൈകീട്ട് അഞ്ച് മണിക്കകം ലഭിക്കണം. ഫോണ്‍: 0497-2702080
