ശബരിമല: സന്നിധാനത്ത് ഫെസ്റ്റിവല്‍ ഓഫീസില്‍ ആരംഭിച്ച ദുരന്തനിവാരണ യൂണിറ്റിന്റെ പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഇന്നലെ വിലയിരുത്തി. വിവിധവകുപ്പുകളെ ഏകോപിപ്പിച്ച് അടിയന്തിര ഘട്ടങ്ങളില്‍ പ്രവര്‍ത്തന സജ്ജമാകുന്നവിധത്തലാണ് യൂണിറ്റിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടര്‍ ഇതുസംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. സന്നിധാനത്ത് മോക്ഡ്രില്ല് നടത്തുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ്യൂട്ടി മജിസ്‌ട്രേറ്റ് പി.പി. ജയരാജും മറ്റ് പ്രതിനിധികളും പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പോലീസ്, വനംവകുപ്പ്, ആരോഗ്യം. ഫയര്‍ ആന്റ് റെസ്‌ക്യൂ ഉള്‍പ്പടെ വിവിധവകുപ്പുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.