ശബരിമല: അയ്യപ്പദര്‍ശനശേഷം വളരെയധികം നേരം തങ്ങാന്‍ നില്‍ക്കാതെ നെയ്യഭിഷേകം പൂര്‍ത്തിയാക്കി ഭക്തര്‍ മടങ്ങുന്നതുമൂലം സന്നിധാനത്തു വന്‍തിരക്ക് ഒഴിവാക്കാന്‍ കഴിയുന്നുണ്ട്. ഇതുമൂലം എല്ലാവര്‍ക്കും സുഗമമായ അയ്യപ്പദര്‍ശനം സാധ്യമാകുന്നു എന്നതാണ് ഏറെ പ്രത്യേകത. 30 രൂപ നല്‍കിയാല്‍ വിരിവയ്ക്കാന്‍ പ്രത്യേക സൗകര്യവുമുണ്ട്.
മലകയറി ക്ഷീണിച്ചു വരുന്ന തീര്‍ഥാടകര്‍ക്കായി ചൂടുവെള്ളം, ചുക്കുകാപ്പി, ഔഷധവെള്ളം എന്നിവയുടെ വിതരണം ദേവസ്വംബോര്‍ഡ് നേരിട്ട് നിര്‍വഹിക്കുന്നു. അതുപോലെ മാലിന്യനിര്‍മാര്‍ജനവും ആരോഗ്യസുരക്ഷാ പ്രവര്‍ത്തനങ്ങളും വളരെ കാര്യക്ഷമമായിട്ടാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. തീര്‍ഥാടകരെ സഹായിക്കുന്നതിനായി എല്ലായിടങ്ങളിലും പോലീസിന്റെ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാജപ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ തീര്‍ഥാടകരുടെ വരവ് ദിനംപ്രതി വര്‍ധിച്ചുവരുകയാണ്.