കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ ട്രെയിനിംഗ് സെന്റർ കെട്ടിട സമുച്ചയത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നടത്തിപ്പിനായി ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകളിൽനിന്ന് താൽപര്യപത്രം ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 18 ന് വൈകീട്ട് മൂന്നുമണിക്കകം ലഭിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാപഞ്ചായത്ത് ഓഫീസിൽ ലഭിക്കും.
