കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക്, ധോബി, ബാര്‍ബര്‍-രണ്ട് വിഭാഗങ്ങളില്‍ നിലവിലുള്ള ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നു. ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ അസ്സല്‍ തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ 13ന് രാവിലെ 10.30ന് മാങ്ങാട്ടുപറമ്പിലുള്ള കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് അഭിമുഖത്തിന് എത്തണം.