കേന്ദ്രീയ സൈനിക ബോര്‍ഡ് വഴി ലഭിക്കുന്ന വിവിധ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ / ഗ്രാന്‍ഡ് എന്നിവയ്ക്ക് അര്‍ഹരായ വിമുക്ത ഭടന്മാര്‍, വിധവകള്‍ എന്നിവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയും അസ്സല്‍ രേഖകളും സൈനികക്ഷേമ ഓഫീസില്‍ എത്തിക്കണം. കേന്ദ്രീയ സൈനിക ബോര്‍ഡിന്റെ വെബ്സൈറ്റ് പ്രവര്‍ത്തനസജ്ജമായതായി ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700069.