വിവിധ പരീക്ഷകള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി വിജയിച്ച പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ 2025-26 വര്‍ഷത്തേക്കുള്ള ഒന്നാംഘട്ട അപേക്ഷ ഇ ഗ്രാന്റ്സ് പോര്‍ട്ടല്‍ മുഖേന ക്ഷണിച്ചു. 2024- 25 അധ്യയന വര്‍ഷം പരീക്ഷകള്‍ പാസായവര്‍ക്ക് അപേക്ഷിക്കാം. എസ് എസ് എല്‍ സി, പ്ലസ്ടു വിഭാഗങ്ങളില്‍ സംസ്ഥാനത്തിനകത്ത് സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലും, എം.ആര്‍.എസിലും സ്റ്റേറ്റ് സിലബസില്‍ പഠിച്ചവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. രണ്ട് വര്‍ഷം കാലാവധിയുള്ളതും എ.ഐ.സി.ടി.ഇ അംഗീകാരമുള്ളതുമായ റഗുലര്‍ മെട്രിക് ഡിപ്ലോമ കോഴ്സുകള്‍ പാസായവര്‍ക്കും അപേക്ഷിക്കാം.

സംസ്ഥാനത്തിനകത്തുള്ള മറ്റെല്ലാ കോഴ്സുകള്‍ക്കും ആനുകൂല്യം അനുവദിക്കുന്നതിന് പ്രസ്തുത കോഴ്‌സ് ഇ-ഗ്രാന്റ്‌സ് മാനദണ്ഡ പ്രകാരം സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കണം. വിവിധ വിഷയങ്ങളില്‍ ബി ഗ്രേഡ് വരെ ലഭിച്ചവര്‍ക്കും 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. ഡിസംബര്‍ 31 വരെ അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ ജില്ല/ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0497- 2700596.