കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ഫിസിയോ തെറാപ്പിയില്‍ ബിരുദം അല്ലെങ്കില്‍ പ്രീ യൂണിവേഴ്സിറ്റി / പ്രീ ഡിഗ്രി / തത്തുല്യ യോഗ്യതയും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഫിസിയോ തെറാപ്പി ഡിപ്ലോമയുമാണ് യോഗ്യത. പ്രായപരിധി 45 വയസ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, കാറ്റഗറി എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ 25 ന് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം.