കടല്‍ക്ഷോഭത്തില്‍ അപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാവിവരങ്ങള്‍ തിരക്കിയ മുഖ്യമന്ത്രി ഇവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഇനിയും കണ്ടെത്താനുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്നും കടല്‍ ശാന്തമായതോടെ മത്സ്യത്തൊഴിലാളികള്‍ കൂടി തെരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തെരച്ചില്‍ കൂടുതല്‍ ഫലപ്രദമാകാന്‍ ഉപകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.